അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എംഎം മണിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

mm-mani

അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുത മന്ത്രി എംഎം മണി നല്‍കിയ വിടുതല്‍ ഹര്‍‍ജിയില്‍ ഇന്ന് വിധി. ഡിസംബര്‍ ഒമ്പതിന് വിധി പറയാനിരുന്ന കേസാണിത്. എന്നാല്‍ അന്ന് കോടതി കൂടിയ ഉടനെ കേസ് ഇന്നത്തേക്ക് മാറ്റി വച്ചതായി ജഡ്ജി അറിയിക്കുകയായിരുന്നു.

മണിയുടെ വണ്‍ ടു ത്രി പ്രസംഗത്തോടെയാണ് 1982 ല്‍ നടന്ന അഞ്ചേരി ബേബി കൊല വീണ്ടും അന്വേഷിച്ചത്. എംഎം മണിയും, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് പ്രോസിക്യൂഷന്‍ വാദം.

mm-mani, anjeri baby murder case, court

NO COMMENTS

LEAVE A REPLY