അഞ്ചേരി ബേബി കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി

mm mani

അഞ്ചേരി ബേബി കേസില്‍ മന്ത്രി എംഎം മണിയുടെ വിടുതല്‍ ഹര്‍ജി തള്ളി. തൊടുപുഴ അഡീഷണല്‍ കോടതിയാണ് ഹര്‍ജി തള്ളിയത്. കേസിലെ രണ്ടാം പ്രതിയാണ് മണി. കെകെ ജയചന്ദ്രനേയും എകെ ദാമോദരനേയും പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയാണ് കെകെ ജയചന്ദ്രന്‍. സിഐടിയു നേതാവാണ് എകെ ദാമോദരന്‍.

ഡിസംബര്‍ ഒമ്പതിന് വിധി പറയാനിരുന്ന കേസാണിത്. മണിയുടെ വണ്‍ ടു ത്രി പ്രസംഗത്തോടെയാണ് 1982 ല്‍ നടന്ന അഞ്ചേരി ബേബി കൊല വീണ്ടും അന്വേഷിച്ചത്.

NO COMMENTS

LEAVE A REPLY