കുടിയന്മാര്‍ക്കായി ഒരു ആപ്പ്

മദ്യപിച്ച് ലക്ക് കെട്ട് വഴിയില്‍ കിടക്കുന്ന കുടിയന്മാരെ സഹായിക്കാന്‍ ഒരു ആപ്പ് വരുന്നു. ആപ്പ് കുടിയന്മാര്‍ക്ക് വീട്ടിലേക്ക് പോകാനുള്ള അവസാന ട്രെയിനിന്റെ വിവരം നല്‍കും.

ഒരി കണ്ടീഷനുണ്ട് കുടിക്കാന്‍ തുടങ്ങുന്നതിന് മുമ്പായി ഡ്രങ്ക് മോഡിലേക്ക് ഇത് മാറ്റണം. മാറ്റിക്കഴിഞ്ഞാല്‍ അവസാന ട്രെയിന്‍ പോകുന്നതിന് അരമണിക്കൂര്‍ മുമ്പായി ഫോണ്‍ അലാറം കേള്‍പ്പിച്ച് തുടങ്ങും. ഒപ്പം പോകേണ്ട ട്രെയിനിന്റെ വിവരവും, സ്ഥലവും സ്ക്രീനില്‍ തെളിയും. എക്കിള്‍സ്പെര്‍ട്ട് എന്നാണ് ആപ്പിന്റെ പേര്. ജപ്പാനില്‍ മാത്രമാണ് ഇപ്പോള്‍ ഈ ആപ്പ് ലഭ്യമാകുക.

NO COMMENTS

LEAVE A REPLY