വീട്ടമ്മമാര്‍ക്കിനി ആഘോഷരാവ്.. മലയാളി വീട്ടമ്മ വരുന്നു

പൂര്‍ണ്ണമായും വീട്ടമ്മമാര്‍ക്കായി വേണ്ടി മാത്രമോരു പരിപാടി, ടെലിവിഷന്‍ ചരിത്രത്തില്‍ അപൂര്‍വ്വമായ ഇത്തരം ഒരു പരിപാടി ഇന്ന് മുതല്‍ മലയാളികളുടെ സ്വീകരണ മുറിയിലെത്തും. ഇന്ന് രാത്രി 9മണി മുതല്‍ ഫ്ളവേഴ്സ് ടിവിയിലാണ് മലയാളി വീട്ടമ്മ എന്ന ഈ പരിപാടി വരുന്നത്. മത്സരാര്‍ത്ഥികള്‍ക്ക് പുറമെ, ജഡ്ജുമാരുമെല്ലാം വീട്ടമ്മമാരാണ്. നടിമാരായ രേഖ, വിന്ദുജാ മേനോന്‍, ജോമോള്‍, ഷീല സീമ എന്നിവരും വനിതാ സംരംഭകയായ ഷീല ചിറ്റിലപ്പള്ളി എന്നിവരാണ് ജഡ്ജിംഗ് പാനലിലെ അംഗങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി ഒമ്പത് മണിക്കാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

pm011529-mov2016-12-24-11h32m06s850
കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും നടത്തിയ ഓഡീഷനിലൂടെയാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തിയത്.
പരിപാടിയിലെ വ്യത്യസ്തത സമ്മാനാര്‍ഹരേയും കാത്തിരിക്കുന്നുണ്ട്. ഒരു കോടിയുടെ ഒരു ഫ്ളാറ്റും, ഒരു ഇന്നോവ ക്രിസ്റ്റ കാറുമാണ് ഒന്നാം സ്ഥാനത്തെത്തുന്ന വീട്ടമ്മയ്ക്ക് ലഭിക്കുന്നത്. മലയാള ടെലിവിഷന്‍ രംഗത്ത് ഇതാദ്യമായാണ് വലിയ രണ്ട് സമ്മാനങ്ങള്‍ ഒരു വിജയിയെ തേടിയെത്തുന്നത്. കോണ്‍ഫിഡന്റ് ഗ്രൂപ്പ് കൊച്ചി പാലച്ചുവട് നിര്‍മ്മിച്ച ഫ്ളാറ്റാണിത്. മൂന്ന് ബെഡ് റൂം ഫ്ളാറ്റ്മുഴുവനായി ഫര്‍ണിഷ് ചെയ്ത ശേഷമാണ് വിജയിക്ക് ഫ്ളാറ്റ് കൈമാറുക.

pm011556-mov2016-12-24-11h21m53s408കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍ മാന്‍ ഡോ.സിജെ റോയ് ആണ് ഗിഫ്റ്റുകള്‍ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

NO COMMENTS

LEAVE A REPLY