റാഞ്ചിയ വിമാനം മാള്‍ട്ടയിലിറക്കി: മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചു

റാഞ്ചികളുടെ ആവശ്യപ്രകാരം മാൾട്ടയിലിറക്കിയ ലിബിയൻ വിമാനത്തിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ മുഴുവൻ യാത്രക്കാരെയും മോചിപ്പിച്ചുവെന്ന് മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ്. ഏതാനും വിമാനജീവനക്കാരെയും മാത്രമാണ് ഇനി മോചിപ്പിക്കാനുള്ളതെന്നും അദ്ദേഹം അറിയിച്ചു. ഇവരെയും മോചിപ്പിക്കാനുള്ള നീക്കം തുടരുകയാണ്. ഏഴ് ജീവനക്കാർ ഉൾപ്പെടെ 118 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രണ്ട് അക്രമികളും വിമാനത്തിലുണ്ട്.

അതെ സമയം റാഞ്ചികളുമായി നടത്തിയ ചർച്ചയ്ക്കു പിന്നാലെയാണ് യാത്രക്കാരെ വിട്ടയച്ചത് എന്നാണ് റിപ്പോർട്ടുകൾ. വിമാനം മാൾട്ടയിലെ വിമാനത്താവളത്തിൽ ഇറക്കിയ കാര്യം മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് സ്ഥിരീകരിച്ചിരുന്നു. 82 പുരുഷൻമാരും 28 സ്ത്രീകളും ഒരു നവജാത ശിശുവും ഉൾപ്പെടെ 111 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ലിബിയയിൽ ആഭ്യന്തര സർവീസ് നടത്തുകയായിരുന്ന അഫ്രിഖിയ എയർവേയ്സിന്റെ എയർ ബസ് എ320 ആണ് റാഞ്ചിയത്. സാഭയിൽനിന്ന് ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിലേക്ക് പോയ വിമാനമാണിത്.

NO COMMENTS

LEAVE A REPLY