രാജി വയ്ക്കില്ല- എം എം മണി

അ‍ഞ്ചേരി ബേബി കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ മേല്‍കോടതിയെ സമീപിക്കുമെന്ന് എംഎം മണി പറഞ്ഞു.
എന്റെ രോമത്തിന് പോലുംപ്രശ്നമില്ല. രാജി വയ്ക്കുകയും ഇല്ല.  നിയമത്തെ നിയമപരമായി നേരിടും രാഷ്ട്രീയ പ്രശ്നങ്ങള്‍ രാഷ്ട്രീയ പരമായും നേരിടും മണി പറഞ്ഞു.

കേസ് എടുത്തത് ഗൂഢാലോചനയുടെ ഭാഗമാണ്. ഓരോ ജഡ്ജിമാരും നിയമം വ്യാഖ്യാനിക്കുന്നതും പലതരത്തിലാണ്. പ്രതിപക്ഷം പറയുന്നത് അനുസരിച്ച് രാജി വയ്ക്കില്ല. പാര്‍ട്ടി പറഞ്ഞാലേ രാജിവയ്ക്കൂ. കേസില്‍ പ്രതിയാകുന്നതും മന്ത്രിയാകുന്നതും തമ്മില്‍ ബന്ധമില്ല. എന്നും മന്ത്രി പറഞ്ഞു.

 

 

NO COMMENTS

LEAVE A REPLY