മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു മാറ്റി ശിവജി പ്രതിമയ്ക്ക് മോദി തറക്കല്ലിട്ടു

sivaji monument

മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു മാറ്റി ശിവജി പ്രതിമയ്ക്ക് മോദി തറക്കല്ലിട്ടു. മഹാരാഷ്ട്ര സര്‍ക്കാര്‍ കടലില്‍ നിര്‍മ്മിക്കുന്ന ശിവജി സ്മാരകത്തിന് എതിരെ ബോംബെയിലേയും പൂനെയിലേയും മത്സ്യതൊഴിലാളികളുടെ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നു. പ്രതിഷേധിച്ച മത്സ്യ തൊഴിലാളികളെ അറസ്റ്റ് ചെയ്ത് നീക്കിയാണ് മോദി ഉദ്ഘാടനത്തിന് എത്തിയത്.

മഹാരാഷ്ട്രാ സര്‍ക്കാരാണ് ഈ സ്മാരകം പണിയുന്നത്. 15ഏക്കര്‍ സ്ഥലത്താണ് സ്മാരകം വരുന്നത്. ആദ്യഘട്ടത്തിന് വേണ്ടി മാത്രം ചെലവാകുന്ന തുക 2500കോടി രൂപയാണ്.  മൊത്തം  3600കോടി രൂപ ചെലവഴിച്ചാണ് മുബൈയിലെ ഛത്രപതി ശിവജി സ്മാരകം നിര്‍മ്മിക്കുന്നത്.

 

NO COMMENTS

LEAVE A REPLY