സ്മാര്‍ട് സിറ്റി 2021ല്‍ പൂര്‍ത്തിയാകും

smart city kochi

കൊച്ചി സ്മാര്‍ട്സിറ്റി നിര്‍മാണം 2021ല്‍ പൂര്‍ത്തിയാകും. നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ ഒരു വര്‍ഷം മുമ്പാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. 2022ല്‍ പദ്ധതി നടപ്പാക്കുമെന്നായിരുന്നു മുന്‍ തീരുമാനം.

യു.എ.ഇ പര്യടനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മാര്‍ട്സിറ്റി നിര്‍വാഹകരായ ദുബൈ ഹോള്‍ഡിങ്സിന്‍െറ വൈസ് ചെയര്‍മാനും എം.ഡിയുമായ അഹ്മദ് ബിന്‍ ബയാത്തുമായി നടത്തിയ ചര്‍ച്ചയിലാണ് പദ്ധതി 2021ല്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രഖ്യാപനമുണ്ടായത്.

കേരളം ലക്ഷ്യമിടുന്ന ഡിജിറ്റല്‍ വിപ്ളവം സാധ്യമാവാന്‍ സ്മാര്‍ട്സിറ്റി യാഥാര്‍ഥ്യമാവണമെന്നും കേരളത്തിലെ വിവിധ വ്യവസായ സംരംഭങ്ങളില്‍ പങ്കാളിത്തം വഹിക്കാന്‍ ദുബൈ ഹോള്‍ഡിങ്സ് ഉള്‍പ്പെടെ വന്‍കിട സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായും മുഖ്യമന്ത്രി ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

smart city, completion, kochi, 2021

NO COMMENTS

LEAVE A REPLY