കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ടുപേർ പിടിയിൽ

കൂത്തുപറമ്പിൽ 50 ലക്ഷവുമായി രണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ പിടിയില്‍. രഞ്ജിത്​, രാഹുൽ എന്നിവരാണ്​ പിടിയിലായത്​.  വാഹനപരിശോധനക്കിടെ കെ.എസ്.​ആർ.ടി.സി ബസിൽ നിന്നാണ് ഇവര്‍ പണവുമായി പിടിയിലായത്. എക്സൈസ്​ കമ്മീഷണറുടെ പ്രത്യേക നിർദേശ പ്രകാരം നടത്തിയ പരിശോധനയായിരുന്നു ഇത്​. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ്​ പിടിച്ചെടുത്ത കൂട്ടത്തിലുള്ളത്.

ഇത്​ ​കുഴൽ പണമാണെന്നു സംശയിക്കുന്നു. കോഴിക്കോട്​ നിന്നുള്ള പ്രത്യേക എൻഫോഴ്സ്മെൻറ്​ സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്തു. ബാംഗ്ലുരിൽനിന്നും കണ്ണൂരിലേക്ക്​ പണം കൊണ്ടുവരികയായിരുന്നുവെന്നാണ്​ പിടിയിലായവർ പറയുന്നത്​.

NO COMMENTS

LEAVE A REPLY