ക്രിസ്തുമസിലെ യഥാര്‍ത്ഥ സമ്മാനം ക്രിസ്തു- മാര്‍പ്പാപ്പ

ക്രിസ്മസിലെ യഥാര്‍ത്ഥ സമ്മാനം ക്രിസ്തുവാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇക്കാര്യം വിസ്മരിച്ച് പോകരുതെന്നും മാര്‍പ്പാപ്പ ഒാര്‍മ്മിപ്പിച്ചു.
സമ്മാനങ്ങളുടെ ഉത്സവമാണ് ക്രിസ്മസ്. നാം സമ്മാനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നു. എന്നാല്‍ ക്രിസ്മസിനെ യഥാര്‍ത്ഥ സമ്മാനം ക്രിസ്തുവാണ്. അത് മറന്നു പോകരുത്.
മറ്റുള്ളവര്‍ക്ക് ക്രിസ്തുവിനെ സമ്മാനിക്കുമ്പോഴാണ് ക്രിസ്മസ് അനുഭവമാകുന്നത്. ആഘോഷങ്ങളും ആര്‍ഭാടങ്ങളിലും മുങ്ങി ക്രിസ്തുവില്ലാത്ത ക്രിസ്മസ് ആകരുതെന്നും മാര്‍പ്പാപ്പ വത്തിക്കാനില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY