ഇന്ത്യന്‍ പൗരത്വത്തിനുള്ള രജിസ്ട്രേഷന്‍ ഫീസ് കുറച്ചു

പാക്കിസ്ഥാനില്‍ നിന്നടക്കം മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരന്മാരായി രജിസ്ട്രേഷന്‍ നിരക്ക് കുറഞ്ഞു. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയാണ് മറ്റ് രണ്ട് രാജ്യങ്ങള്‍.
പതിനയ്യായിരം രൂപയായിരുന്നത് 100രൂപയാക്കിയാണ് കുറച്ചിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ഇന്ത്യയില്‍ ദീര്‍ഘകാല വിസയില്‍ നില്‍ക്കുന്നവര്‍ക്കും ഇത് ലഭിക്കും. ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, പാഴ്സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

NO COMMENTS

LEAVE A REPLY