കോടതി ഉത്തരവ് പ്രകാരം 135ബിവറേജ് ഷോപ്പുകള്‍ മാറ്റും

liqour shop ban on highways

ദേശീയ-സംസ്ഥാന പാതകളുടെ 500മീറ്റര്‍ പരിധിയിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീം കോടതിയുടെ വിധി ബിവറേജ് കോര്‍പ്പറേഷന്‍ നടപ്പാക്കി തുടങ്ങി. ആദ്യമായി പാലക്കാട്ടെ മദ്യശാലയാണ് ഉത്തരവ് പ്രകാരം മാറ്റിയത്. പാലക്കാട് കൊടുവായൂരിലെ വില്പന ശാല സംസ്ഥാനപാതയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറ്റി.

ഉത്തരവ് പ്രകാരം കേരളത്തില്‍ മാത്രം മാറ്റി സ്ഥാപിക്കേണ്ടത് 135ബിവറേജ് ഷോപ്പാണ്. എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ 27മദ്യശാലകള്‍ മാറ്റുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. അപ്പീല്‍ പോകുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് അറിഞ്ഞതിന് ശേഷമേ കണ്‍സ്യൂമര്‍ ഫെഡ് തീരുമാനം എടുക്കൂ.

NO COMMENTS

LEAVE A REPLY