അസാധു നോട്ടുകള്‍ മാറ്റാന്‍ ഉപയോഗിച്ച സ്വര്‍ണ്ണം ഡല്‍ഹിയില്‍ പിടിച്ചു

അസാധുനോട്ടുകള്‍ മാറ്റാനായി ഉപയോഗിച്ച 430കിലെ സ്വര്‍ണ്ണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണാണ് സ്വര്‍ണ്ണം പിടികൂടിയത്.
120കോടിരൂപയുടെ സ്വര്‍ണ്ണമാണിത്. ഡല്‍ഹിയിലെ നോയിഡയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. 2.48കോടിയുടെ അസാധുനോട്ടുകള്‍, 12ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍, 80കിലെ വെള്ളി എന്നിവയുെ കണ്ടെടുത്തിട്ടുണ്ട്. നികുതി ഇല്ലാതെ പ്രത്യേക സാമ്പത്തിക നിയമപ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണ്ണമാണിത്. ശ്രീലാല്‍ മഹല്‍ ലിമിറ്റഡിന്റെ ഉടമസ്ഥരുടെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.

NO COMMENTS

LEAVE A REPLY