ജനുവരിയില്‍ മലചവിട്ടും- തൃപ്തി ദേശായി

trupti-desai

ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിപ്പിക്കുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. പയ്യന്നൂരില്‍ ഒരു സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് തൃപ്തി ശബരിമല സന്ദര്‍ശനത്തെ കുറിച്ച് വ്യക്തമാക്കിയത്. ജീവനില്‍ ഭീഷണിയുണ്ട് എങ്കിലും ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പിന്നോട്ടില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അയ്യപ്പ സ്വാമിയായിരിക്കും, കേരളത്തില്‍ തന്നെ ഒരുപാട് അയ്യപ്പക്ഷേത്രങ്ങളുണ്ട് അവിടെയൊന്നും സ്ത്രീകള്‍ക്ക് കടന്നുവരാം. മാസമുറ പ്രകൃതി നിയമമാണ് അതിന്റെ പേരില്‍ സ്ത്രീ അശുദ്ധയാകുന്നതെങ്ങനെയാണ്. ദൈവത്തിന് മുന്നില്‍ സ്ത്രീകളും പുരുഷന്മാരും സമന്മാരാണ്. എല്ലാ മതങ്ങളിലേയും ലിംഗ വിവേചനത്തിനെതിരെ സ്ത്രീകള്‍ മുന്നോട്ട് വരണം. പോരാട്ടം ഒരു ദൈവത്തിനും എതിരല്ലെന്നും തൃപ്തി പറഞ്ഞു.

trupti desai, sabarimala,  January

NO COMMENTS

LEAVE A REPLY