ഈ ഗതി ഒരു ഇന്ത്യക്കാരനായതുകൊണ്ട് മാത്രം; ഫാ. ടോം ഉഴുന്നാലിന്റെ പുതിയ സന്ദേശം

fr tom uzhunnalil

യെമനിൽനിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ പുതിയ വീഡിയോ സന്ദേശമെത്തി. തന്റെ ആരോഗ്യ സ്ഥിതി വളരെ മോശമാണെന്നും എത്രയും പെട്ടന്ന് ചികിത്സ ലഭിക്കണമെന്നും ആവശ്യപ്പെടുന്ന വീഡിയോ അദ്ദേഹത്തിന്റെ കുടുംബത്തിനാണ് ലഭിച്ചത്.

താൻ ഒരു ഇന്ത്യക്കാരനായതിനാലാണ് ഈ അവസ്ഥ വന്നതെന്നും അതുകൊണ്ടാണ് തന്റെ മോചനം നീണ്ടുപോകുന്നതെന്നും ഫാദർ വീഡിയോയിൽ പറയുന്നു. പോപ് തന്റെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ല. താൻ ഫ്രസ്റ്റ്‌ട്രേറ്റഡാണ്. തന്നെ തട്ടിക്കൊണ്ടുപോയവർ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ആരും ഒന്നും പറയുന്നില്ല.

ഫ്രാൻസിൽനിന്നുള്ള മാധ്യമ പ്രവർത്തകയെ മോചിപ്പിച്ച കാര്യവും ഫാദർ വീഡിയോയിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. പാലാ രാമപുരം സ്വദേശിയായ ഫാദർ ടോം ഉഴുന്നാലിനെ കഴിഞ്ഞ മാർച്ച് നാലിനാണ് തട്ടിക്കൊണ്ടു പോയത്. യമനിലെ ഏദനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ മഠത്തിൽ എത്തിയ കലാപകാരികൾ കന്യാസത്രീ കളെ കൊലപ്പെടുത്തുകയും ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോകുകയുമായിരുന്നു.

Subscribe to watch more

NO COMMENTS

LEAVE A REPLY