പുതുവത്സരം അടുക്കുന്നു; താരങ്ങൾ പരിശീലനത്തിൽ

cine actors rehearsal video new party

പുതുവത്സരം ഇങ്ങെത്തിപ്പോയി. വരാനിരിക്കുന്ന വർഷത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുകയാണ്. വിവിധ ഹോട്ടലുകളിലും, റിസോർട്ടുകളിലും നിരവധി ആഘോഷ പരിപാടികളും, ഷോകളും പുതുവത്സരത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ആഘോഷ പരിപാടികളിൽ സിനിമാ-സീരിയൽ രംഗത്തെ താരങ്ങളും പങ്കെടുക്കാറുണ്ട്. പങ്കെടുക്കുക മാത്രമല്ല മറിച്ച് തങ്ങളുടെ പ്രകടനങ്ങളും ഉണ്ടാകാറുണ്ട്.

നർത്തകിയും ചലച്ചിത്ര താരവുമായ പാരിസ് ലക്ഷ്മി നാളെ റാന്നിയിൽ നടക്കുന്ന പുതുവത്സരാഘോഷത്തിലാണ് പങ്കെടുക്കുന്നത്. പരിപാടിയിൽ മിന്നുന്ന പ്രകടനം കാഴ്ച്ചവെക്കാൻ ഒരുങ്ങുകയാണ് ലക്ഷ്മി. ലക്ഷ്മി തന്നെ ചുവടുവെച്ച ബിഗ് ബിയിലെ ‘ഓ ജനുവരിയ്ക്കും’, കട്ടപ്പനയിലെ ഹൃത്തിക് റോഷനിലെ ‘പാരുടയ മറിയമേ’ എന്ന ഗാനത്തിനുമാണ് പാരിസ് ലക്ഷ്മി ചുവടുവെക്കുക. സിനിമാ താരം റോമയും എത്തുന്നുണ്ട് ന്യൂ-ഇയർ നിശയ്ക്ക് ഹരം പകരാൻ.

നൃത്തം കൊറിയോഗ്രഫി ചെയ്തിരിക്കുന്ന പ്രശസ്ത നർത്തകിയും കൊറിയോഗ്രാഫറുമായ സജ്‌ന നജാമാണ്. മികച്ച കൊറിയോഗ്രഫിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സജ്‌നയ്ക്ക് ലഭിച്ചിട്ടുണ്ട്.

താരങ്ങളുടെ റിഹേഴ്‌സൽ വീഡിയോ കാണാം.

cine actors rehearsal video new party

NO COMMENTS

LEAVE A REPLY