നിയന്ത്രണങ്ങള്‍ ജനുവരിയിലും തുടരും

currencyBan

ഡിസംബർ 30ന്​ ശേഷവും പണം പിൻവലിക്കുന്നതിന്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുമെന്ന്​ സൂചന. ആവ​ശ്യത്തിനുള്ള കറൻസികൾ ബാങ്കുകളിൽ എത്തുന്നത്​ വരെ നിയന്ത്രണങ്ങൾ തുടരാനാണ്​ കേന്ദ്ര സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്​.ആവശ്യമായ പുതിയ നോട്ടുകള്‍ എത്തിക്കാന്‍ റിസര്‍വ് ബാങ്കിനും കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്കും സാധിക്കാത്ത സാഹചര്യമാണ് നിയന്ത്രണങ്ങള്‍ തുടരാന്‍ കാരണം.

നിയന്ത്രണങ്ങള്‍ ജനുവരിയിലേക്കും തുടര്‍ന്നാല്‍ മാത്രമേ ബാങ്കുകളുടെ പ്രവര്‍ത്തനം സുഗമമാകൂ എന്നാണ് ബാങ്കുകള്‍ പറയുന്നത്. പിന്‍വലിക്കാവുന്ന തുകയിലെ നിയന്ത്രണം എടുത്തുമാറ്റിയാല്‍ ബാങ്കുകള്‍ക്ക് ഉയര്‍ന്ന തുക നല്‍കാന്‍ കൈവശം പണമില്ല. ഇതാണ് നിയന്ത്രണം തുടരണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെടുന്നത്.

 

NO COMMENTS

LEAVE A REPLY