അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു

Deenanath bhargava

ദേശീയചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഭാര്യയുമായി വീട്ടിലിരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

1927 നവംബർ 1 ന് മധ്യപ്രദേശിലെ ബീറ്റൽ ജില്ലയിൽ മുൽത്തായിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ കൈ എഴുത്ത് പ്രതിയ്ക്ക് രൂപം നൽകിയ സംഘത്തിനൊപ്പം ചേർന്ന അദ്ദേഹം ദേശീയ ചിഹ്നമായ അശോക സ്തംഭം തയ്യാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

Dinanath Bhargava who sketched the national emblem passes away

NO COMMENTS

LEAVE A REPLY