പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു

പ്രശസ്ത പോപ്പ് ഗായകന്‍ ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. ക്രിസ്മസ് ദിനത്തില്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് ഷെയറിലെ വീട്ടിനുള്ളില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 53 വയസായിരുന്നു. മരണകാരണം വ്യക്തമല്ല. ആണ്‍ഡ്രൂ റിഗ്‌ലിയുമായി ചേര്‍ന്ന് രൂപീകരിച്ച വാം എന്ന മ്യൂസിക് ബാന്‍ഡിലൂടെ 1980കളിലാണ് മൈക്കല്‍ ശ്രദ്ധേയനാകുന്നത്.

വേക്ക് മീ അപ് ബിഫോര്‍ യു ഗോ, ടു നോ ദിസ് ഈസ് ക്രിസ്മസ് എന്നിവയാണ് മൈക്കലിന്റെ ആദ്യകാല ഹിറ്റ് ഗാനങ്ങള്‍. മൈക്കലിന്റെ ആല്‍ബങ്ങളുടെ പത്ത് കോടിയിലധികം കോപ്പികള്‍ ലോകമെങ്ങും വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY