രാജ്യത്തെ റെയിൽവെ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യമൊരുക്കാൻ ഗൂഗിൾ

Google's free Wi-Fi is now available at 100 railway stations in India

ഗൂഗിൾ വൈഫൈ രാജ്യത്തെ നൂറ് റെയിൽവെ സ്റ്റേഷനുകളിലേക്ക് വ്യാപിക്കുന്നു. ഇതിന്റെ മുന്നോടിയായി രാജ്യത്തെ 52 റെയിൽവെ സ്‌റ്റേഷനുകളിൽ സെപ്തംബറിൽ ഗൂഗിൾ വൈഫൈ സേവനം ലഭ്യമാക്കിയിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ വൈഫൈ നെറ്റ് വർക്കാണ് ഗൂഗിൾ വൈഫൈ. ഇന്ത്യയിലെ തിരക്കേറിയ 100 റെയിൽവെ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടം സേവനം ലഭ്യമാകുക.

അടുത്ത ഒരു വർഷംകൊണ്ട് രാജ്യത്തെ 400 റെയിൽവെ സ്റ്റേഷനുകളിൽ സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുമെന്നും ഗൂഗിൾ. റെയിൽടെകുമായി ചേർന്നാണ് ഗൂഗിൾ പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്തെ 70 ശതമാനം റെയിൽവേ സ്‌റ്റേഷനുകളിലും റെയിൽടെകിന് ഒപ്ടികൽ ഫൈബർ ശൃഖലയുണ്ട്. ഇതുവഴിയാണ് ഗൂഗിൾ സൗജന്ചയ വൈഫൈ സൗകര്യം ഒരുക്കുക.

 Google’s free Wi-Fi is now available at 100 railway stations in India

NO COMMENTS

LEAVE A REPLY