കാശ്മീർ റീഡറിന്റെ മേലുള്ള വിലക്ക് നീക്കി

govt uplifts ban on kashmir daily

മൂന്ന് മാസക്കാലം നീണ്ടു നിന്ന വിലക്കിന് ശേഷം ജമ്മു കാശ്മീരിലിലെ ഇംഗ്ലീഷ് ഡെയ്‌ലി വീണ്ടും പ്രവർത്തനം തുടങ്ങുന്നു. ശ്രീനഗർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാശ്മീർ റീഡറാണ് വീണ്ടും പ്രവർത്തിക്കാനൊരുങ്ങുന്നത്.

ജനങ്ങളുടെ സമാധാനനത്തിന് ഭീഷണിയാണെന്ന് പറഞ്ഞാണ് ഒക്ടോബർ 2 ന് സംസ്ഥാന സർക്കാർ ഡെയ്‌ലിക്ക് വിലക്കേർപ്പെടുത്തിയത്.

സിആർപിസി സെക്ഷൻ 144, സെക്ഷൻ 3 ന്യൂസ്‌പേപ്പേഴ്‌സ് ഇൻസൈറ്റ്‌മെന്റ് ഓഫ് ഒഫൻസസ് ആക്ട് 1971 , സെക്ഷൻ 10 പ്രസ് ആന്റ് പബ്ലിക്കേഷൻ ആക്ട് 1989 എന്നീ വകുപ്പുകൾ പ്രകാരമാണ് സർക്കാർ ഡെയ്‌ലിയുടെ പ്രവർത്തനം മരവിപ്പിക്കുകയും, വിലക്കേർപ്പെടുത്തുകയും ചെയ്തത്.

govt uplifts ban on kashmir daily

NO COMMENTS

LEAVE A REPLY