സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടോ; കെ മുരളീധരൻ

k muraleedaran

കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് കെ മുരളീധരൻ രംഗത്ത്. കേരളത്തിൽ പ്രതിപക്ഷവും ഭരണ പക്ഷവും സിപിഎം തന്നെയാണെന്ന് കെ മുരളീധരൻ പറഞ്ഞു. കോഴിക്കോട് നടന്ന പരിപാടിയിലും തുടർന്ന് മാധ്യമപ്രവർത്തകരോടുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇടത് സർക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതിൽ കെപിസിസി പരാജയപ്പെട്ടു. പല വിഷയങ്ങളിലും ശക്തമായ പ്രതികരണം കോൺഗ്രസ് നേതാക്കളിൽനിന്ന് ഉണ്ടാകുന്നില്ല. എംഎം മണിയുടെ രാജി ആവശ്യം കോൺഗ്രസ് പ്രസ്താവനയിൽ മാത്രം ഒതുങ്ങിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

NO COMMENTS

LEAVE A REPLY