ഭാര്യയുടെ തട്ടമിടാത്ത ചിത്രം. മറുപടിയുമായി മുഹമ്മദ് ഷാമി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി ഫെയസ് ബുക്കില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോയ്ക്ക് വിമര്‍ശനത്തിന്റെ ‘അപ്പീലു’കള്‍.
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി തന്റെ ഭാര്യയ്ക്കും മകനും ഒപ്പമുള്ള പോസ്റ്റ് ചെയ്തതിനാണ് ആരാധകര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്. ഞായറാഴ്ചയാണ് ഭാര്യ ഹസിന്‍ ജഹാനുമൊത്തുള്ള ചിത്രം പോസ്റ്റ് ചെയ്തത്. ഹസിന്റെ വസ്ത്രധാരണത്തെ എതിര്‍ത്താണ് കമന്റുകള്‍ മുഴുവന്‍.
എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാം. ഭാര്യയും കുഞ്ഞും തന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എല്ലാവരും എത്ര നല്ലതാണെന്ന് അറിയാന്‍ അവനവന്റെ ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

NO COMMENTS

LEAVE A REPLY