തൈക്കൂടം ബ്രിഡ്ജിന്റെ ‘നൊസ്റ്റാൾജിയ’ ലക്ഷദ്വീപ് ഭാഷയിൽ !!

Subscribe to watch more

പ്രശസ്ത മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജിന്റെ ഹിറ്റുകളിലൊന്നായിരുന്നു ‘നൊസ്റ്റാൾജിയ’. ഇത് ലക്ഷദ്വീപ് ഭാഷയിൽ പാടിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ദ്വീപ് നിവാസികളുടെ ഭാഷയായ ജസരിയിലാണ് ‘നൊസ്റ്റാൾജിയ’യുടെ ലക്ഷദ്വീപ് വേർഷൻ ഒരുക്കിയിരിക്കുന്നത്.

‘ഓടം’ എന്നാണ് ഈ കവറിന് പേര് നൽകിയിരിക്കുന്നത്. പണ്ടുകാലത്ത് ലക്ഷദ്വീപുകാർ കേരളത്തിൽ വരാൻ ഉപയോഗിച്ചിരുന്ന പായക്കപ്പലിനെയാണ് ദ്വീപ് ഭാഷയിൽ ‘ഓടം’ എന്ന് പറയുന്നത്. ഈ ഒരു നൊസ്റ്റാൾജിയയാണ് ഈ ചെറുപ്പക്കാരെ തങ്ങളുടെ കവറിനും ഈ പേര് നൽകാൻ പ്രേരിപ്പിച്ചത്.

പൂർണമായും ദ്വീപിൽ ചിത്രീകരിച്ച ഈ ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഔരി റഹ്മാൻ എന്ന യുവ സംവിധായകനാണ്. സ്വാദിഖ്, അൻഷു സ്മാർട്ടി , ഫിൽസർ,സെബിൻ എന്നിവരാണ് അഭിനേതാക്കൾ.

odam lakshadweep cover nostalgia

NO COMMENTS

LEAVE A REPLY