എംഎംമണി മന്ത്രിയായി തുടരുന്നത് അന്വേഷണത്തെ ബാധിക്കും; ചെന്നിത്തല

chennithala

അഞ്ചേരി ബേബി വധക്കേസിൽ പ്രതിയായ എം എം മണി മന്ത്രിസഭയിൽ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം എം മണി മന്ത്രിസഭയിൽ തുടരുന്നത് നീതിന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

അദ്ദേഹം മന്ത്രിയായി തുടരുമ്പോൾ പ്രോസിക്യൂട്ടർമാർക്ക് നീതിപൂർവ്വം കേസ് നടത്താനാകില്ല. പോലീസ് ഉദ്യോഗസ്ഥരും മന്ത്രിയ്‌ക്കെതിരെ തെളിവ് ശേഖരിക്കാൻ മടിക്കും. ഇത് കേസ് അട്ടിമറിക്കാൻ കാരണമാകുമെന്നും മണി രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു.

കെ എം മാണിക്കെതിരെ കേസെടുത്തപ്പോൾ അദ്ദേഹം രാജിവെച്ചു, രാജൻ കേസിൽ കെ കരുണാകരനും രാജിവെച്ചു. ഇതാണ് ജനാധിപത്യവ്യവസ്ഥയിലെ കീഴ് വഴക്കമെന്നും ചെന്നിത്തല വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY