കൊച്ചിയിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടിയ്ക്ക് വിലക്ക്

d j party

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ ഹോട്ടലുകളിൽ ഡിജെ പാർട്ടിയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതായും രാത്രി 10 മണിയ്ക്ക് ശേഷം മദ്യം വിളമ്പരുതെന്നും പോലീസ്.

ലൈറ്റ് അണച്ചുകൊണ്ടുള്ള ഒരു പരിപാടിയും പുതുവത്സര ദിനത്തിൽ ഹോട്ടലുകളിൽ പാടില്ലെന്നും പോലീസ്. ഡി ജെ പാർട്ടികളിലാണ് മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം.

സംഗീത പാർട്ടികൾക്ക് തങ്ങൾ എതിരല്ലെന്നും എന്നാൽ ലൈറ്റണച്ചുകൊണ്ടുള്ള പാർട്ടികളിലാണ് വ്യാപമായി മയക്കുമരുന്ന് ഉപയോഗം നടക്കുന്നതെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും പോലീസ് വ്യക്തമാക്കി.

പുതുവത്സരത്തോടനുബന്ധിച്ച് കൊച്ചി കേന്ദ്രീകരിച്ച് വൻമയക്കുമരുന്ന് വേട്ട നടക്കുമെന്ന സൂചനയും പോലീസ് നൽകുന്നു. പുതുവത്സര ആഘോഷങ്ങളഎ എതിർക്കുന്നില്ലെന്നും എന്നാൽ ആഘോഷങ്ങളുടെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പോലീസ്.

NO COMMENTS

LEAVE A REPLY