ശബരിമലയില്‍ പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ

ഇന്നലെ ശബരിമലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്ക് പറ്റിയവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
മാളികപ്പുറത്തിന് സമീപത്താണ് ഇന്നലെ വൈകുന്നേരത്തോടെ അപകടം പറ്റിയത്. മുപ്പതോളം പേര്‍ക്കാണ് പരിക്ക് പറ്റിയത്.

ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ കോട്ടയം മെ‍ഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപാരാധനയ്ക്ക് ശേഷം തങ്കയങ്കി ചാര്‍ത്തിയിട്ടുള്ള ദര്‍ശനത്തിന് കാത്തുന്ന നിന്ന ഭക്തരാണ് അപകടത്തില്‍ പെട്ടത്. ബാരിക്കേട് തകരുകയും, വടം വഴുതിപ്പോകുകയും ആണ് ചെയ്തത്. ഡിജിപി ലോക്നാഥ് ബഹ്റ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY