ആ ഓര്‍മ്മകള്‍ക്ക് 12 വയസ്സ്

tsunami 12th anniversary

2004ലെ ക്രിസ്തുമസ് ആഘോഷത്തിന്റെ ആലസ്യത്തിലേക്കാണ് അന്ന് രാക്ഷസ തിരമാലകള്‍ ആര്‍ത്തലച്ച് കടന്നു വന്നത്. ഇന്നും ഭീതിയോടെ ലോകം ഓര്‍ക്കുന്ന ആ സുനാമി ദുരന്തത്തിന് ഇന്ന് 12വയസ്സ്!!
പതിനാല് രാജ്യങ്ങളെ ലക്ഷ്യമാക്കി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രാക്ഷസതിരമാലകള്‍ രൂപപ്പെട്ടത് 2004 ഡിസംബര്‍ 26ന്. മൂന്നുലക്ഷം പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടപ്പട്ടത്. ലക്ഷക്കണക്കിന് വീടുകള്‍ നഷ്ടപ്പെട്ടു. ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം പേര്‍ മരിച്ചു.

ഇന്തോനേഷ്യയിലെ സുമാത്രയായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ സ്ഥാനം. 9.2 ആയിരുന്നു ഭൂകമ്പത്തിന്റെ തീവ്രത. ഇന്തോനേഷ്യ, തായ്ലാന്റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളിലാണ് സുനാമി വന്‍ നാശം വിതച്ചത്. ഇതില്‍ ഇന്തോനേഷ്യയെയാണ് സുനാമി ഏറ്റവും അധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതും.
ഇന്ത്യയില്‍ കേരളം തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും സുനാമി സംഹാര താണ്ഡവമാടി. ഇന്ത്യയില്‍ രാവിലെ ഒമ്പതിനും പത്തിനും ഇടയിലാണു സുനാമി തിരമാലകള്‍ എത്തിയത്. കന്യാകുമാരി, ചെന്നൈ മറീന ബീച്ച്, ആന്ധ്ര, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, കേരള തീരങ്ങള്‍ എന്നിവിടങ്ങളിലാണു സുനാമി ആഞ്ഞടിച്ചത്.

tsunami-12th-anniversary

NO COMMENTS

LEAVE A REPLY