യുവ മോർച്ചാ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി ഉപയോഗിച്ചു

yuvamorcha

പിഎസ് സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചവർക്ക് നേരെ പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു.

മാർച്ചിനിടെ അക്രമാസക്തരായ പ്രവർത്തകർ പോലീസിന് നേരെ കല്ലെറിഞ്ഞു. പ്രവർത്തകർ മുദ്രാവാക്യങ്ങളോടെ സെക്രട്ടേറിയേറ്റിന് മുന്നിൽ തുടരുകയാണ്.

ഡിസംബർ 31 ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് നാല് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധം നടക്കുകയാണ്.

NO COMMENTS

LEAVE A REPLY