യേശുവിന്റെ പിറന്നാളിന് ഫെയ്സ്ബുക്ക് നോട്ടിഫിക്കേഷന്‍ വരാത്തത് എന്ത്? ചോദ്യത്തിന് റിപ്ലേ നല്‍ക്കി സുക്കര്‍ബര്‍ഗ്ഗ്

Mark Zuckerberg

യേശുവിന്റെ പിറന്നാളിന് ഫെയ്സ്ബുക്കില്‍ നോട്ടിഫിക്കേഷന്‍ വരാത്തത് എന്താണെന്നായിരുന്നു ഫെയ്സ് ബുക്ക് യൂസറുടെ ചോദ്യം. ക്രിസ്തുമസ് ആശംസകള്‍ പങ്കുവച്ച് സുക്കര്‍ ബര്‍ഗ്ഗ് ഇട്ട പോസ്റ്റിന് താഴെയാണ് ഈ ചോദ്യം വന്നത്.

ജോ എന്നൊരാളാണ് ചോദ്യം ചോദിച്ചത്. ജീസസുമായി ഫെയ്സ്ബുക്കില്‍ ഫ്രണ്ടല്ലാത്തത് കൊണ്ടാണ് നോട്ടിഫിക്കേഷന്‍ വരാത്തത് എന്നായിരുന്നു സുക്കര്‍ബര്‍ഗ്ഗിന്റെ മറുപടി. മകള്‍ മാക്‌സും ഭാര്യയായ പ്രസീല ചാനും വളര്‍ത്തുനായയായ ബീസ്റ്റിനും ഒപ്പമാണ് താന്‍ ക്രിസ്മസ് ആശംസകള്‍ നേരുന്നതെന്നാണ് സുക്കര്‍ബര്‍ഗ് കുറിച്ചത്.

NO COMMENTS

LEAVE A REPLY