ദംഗലിൽ ഉള്ളതൊക്കെ വെറും സാംപിൾ ! റിയൽ ഗീതാ ഫോഗാട്ട് കളത്തിലിറങ്ങിയാൽ ഇങ്ങനെയിരിക്കും !!

geeta phogat fight commonwealth games

ഗുസ്തിക്കാരനായ മഹാവീർ സിങ്ങ് ഫോഗാട്ട് എങ്ങനെയാണ് തന്റെ രണ്ട് പെൺമക്കളായ ഗീതാ ഫോഗാട്ടിനെയും, ബബിതയെയും ഗുസ്തിക്കാരാക്കിയതും അവിടെ നിന്ന് കോമൺവെൽത്ത് ഗെയിംസ് മെഡൽ കരസ്ഥമാക്കിയതെങ്ങനെയെന്നും കാണിക്കുന്ന ജീവിതഗന്ധിയായ ചിത്രമാണ് ദംഗൽ.

മിസ്റ്റർ പെർഫക്ഷനിസ്റ്റ് ആമിർ ഖാനും, മറ്റ് കഥാപാത്രങ്ങൾ അവതരിപ്പിച്ചവരും ചിത്രത്തിന് വേണ്ടി ചെയ്ത കഠിനാധ്വാനത്തിന്റെ ബലമാണ് ചിത്രത്തിന്റെ വിജയം.

ഗീതാ ഫോഗാട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ഫാത്തിമ സനാ ഷെയ്ഖ് കുറേ കഷ്ടപ്പെട്ടിരുന്നു ഫൈറ്റ് സീനുകളിൽ. താരത്തിന്റെ പ്രകടനം കണ്ടവരെല്ലാം ‘ലവൾ പുലിയാണ്’ എന്ന് ഒന്നടങ്കം സമ്മതിക്കുന്നു.

ദംഗൽ ട്രെയിലറും അതിന്റെ മേക്കിങ്ങ് വീഡിയോയുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ശരിക്കുമുള്ള ഗീതാ ഫോഗാട്ടിന്റെ ഫൈറ്റാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഗീതയുടെ പ്രകടനം കണ്ട കാണികൾ അമ്പരന്നു.

കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 55 കിലോ ഫ്രീസ്റ്റൈൽ് ഇനത്തിലാണ് ഗീത മികച്ച പ്രകടനം കാഴ്ച്ചവച്ചത്.

Subscribe to watch more

geeta phogat fight commonwealth games

NO COMMENTS

LEAVE A REPLY