ജൂഡ് ആന്റണി ജോസഫ് നായകനാവുന്നു

jude anthany joseph plays lead role in film case against jude anthony

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ, എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത തിരക്കഥാകൃത്തും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ് സംവിധായകന്റെ തൊപ്പിയൂരി നായകവേഷം അണിയുന്നു.

‘ഐശ്വര്യ വിലാസം ഗുണ്ടാ സംഘം’ എന്ന ചിത്രത്തിലൂടെയാണ് ജൂഡ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ഇക്കാര്യം ജൂഡ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

മുമ്പ് പ്രേമം, ആക്ഷൻ ഹീറോ ബിജു, വേട്ട, തോപ്പിൽ ജോപ്പൻ എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും, ഇതാദ്യമായി നായകവേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ് ജൂഡ്.

അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന രാകേഷ് ഗോപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗ്ഗീസിനൊപ്പമാണ് ജൂഡ് ലൂഡ് റോളിൽ എത്തുന്നത്.

jude anthany joseph plays lead role in film

NO COMMENTS

LEAVE A REPLY