Advertisement

പഴയ 1000 തിന്റെ നോട്ടിന് 1100 കിട്ടും

December 27, 2016
Google News 2 minutes Read

കയ്യിൽ ഇനിയും 1000 ത്തിന്റെയും 500 ന്റെയും നോട്ടുകൾ ഉള്ളവർ ശ്രദ്ധിക്കുക ! 1000 ത്തിന് 1100 രൂപ കിട്ടും. 500 ന് 550 ഉം കിട്ടും. നേരത്തെ 1000 ത്തിന് 850 രൂപ മാത്രം ലഭിച്ചിരുന്നിടത്താണ് ഇപ്പോൾ അടിസ്ഥാന മൂല്യത്തേക്കാൾ കൂടുതൽ ലഭിക്കുന്നത്. രാജ്യം മുഴുവൻ ഈ പുതിയ പ്രതിഭാസം അരങ്ങേറുന്നുണ്ട്.

സാധാരണക്കാർ ഈ കണക്ക് കേട്ട് മൂക്കത്ത് വിരൽ വച്ചേക്കാം. എന്നാൽ പഴയ നോട്ടുകൾക്ക് കൈവന്ന ‘നല്ലകാലം’ എന്ത് കൊണ്ടാണെന്ന് സാമ്പത്തിക വിദഗ്ദർക്ക് നല്ലത് പോലെ അറിയാം. ഡിമാന്റ് കൂടുമ്പോൾ വിലയും കൂടും. ഒരു ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലുമില്ലെന്ന് പ്രധാനമന്ത്രി തന്നെ പ്രസ്താവിച്ച 1000,500 നോട്ടുകൾക്ക് എന്ത് കൊണ്ടാണ് ഡിമാന്റ് ഉണ്ടാകുന്നത് ?

‘ക്യാഷ് ഇൻ ഹാൻഡ്’ അഥവാ കൈയ്യിലുള്ള പണം

ബാലൻസ് ഷീറ്റിൽ ‘ക്യാഷ് ഇൻ ഹാൻഡ്’ എന്ന് സൂചിപ്പിക്കുന്ന കമ്പനികൾക്കാണ് ഈ നോട്ടുകളുടെ ആവശ്യം. ക്യാഷ് ഇൻ ഹാൻഡ് എന്നാൽ കയ്യിൽ അവശേഷിക്കുന്ന നോട്ടുകളും നാണയങ്ങളും തന്നെ. ഇപ്പോൾ നോട്ട് പിൻവലിച്ച് പുതിയ രണ്ടായിരം എത്തുന്നതിന് മുമ്പ് കയ്യിലുണ്ടെന്ന് പറഞ്ഞ കറൻസി പഴയത് തന്നെ വേണമല്ലോ. 150 ന്റെ മുതൽ ഉള്ള ചെറിയ കറൻസികൾക്ക് ക്ഷാമം ആയതോടെ പണം കാണിക്കാൻ ഈ കമ്പനികൾക്ക് നോട്ടുകൾ ആവശ്യമായി. 2000 രൂപയുടെ നോട്ട് കാണിക്കാനും പറ്റില്ല.

വലിയ ബിസിനസ്സുകൾ ഏറ്റെടുക്കാനും മറ്റും രൂപീകരിച്ചതായി രേഖകളിലുള്ള ഷെൽ കമ്പനികൾക്കാണ് ഇത്തരത്തിൽ പണം ആവശ്യമായി വരുന്നത്. നവംബർ 9 മുതൽ പഴയ കറൻസികൾ വാങ്ങാൻ കറങ്ങിയവരിൽ ഏറെയും രാജ്യത്തെ ഷെൽ കമ്പനികളുടെ ഏജന്റുമാരായിരുന്നു. എന്നാൽ അവശേഷിക്കുന്ന ദിവസങ്ങൾ കുറഞ്ഞതോടെ പഴയ നോട്ടുകൾക്കായി നെട്ടോട്ടമായി. അതാണ് 850 ൽ നിന്ന് 1100 ലേക്ക് പഴയ നോട്ടിന്റെ മൂല്യം ഉയർന്നത്.

ഇൻകം ടാക്‌സ് പരിശോധനകൾ വർദ്ധിച്ചതോടെ കണക്കുകൾ ശരിയാക്കാൻ കമ്പനികൾക്ക് കറൻസികൾ ആവശ്യമാണ്. കമ്പനികളിലെ ‘ക്യാഷ് ഇൻ ഹാൻഡ്’ റിസർവ് ബാങ്കുകളിൽ നിക്ഷേപിക്കാൻ പിന്നീട് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്.

Old notes selling at a premium in market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here