രാജ്‌മോഹൻ ഉണ്ണിത്താൻ രാജി വച്ചു

കെ മുരളീധരനുമായി നാവ്‌കോർത്ത രാജ്‌മോഹൻ ഉണ്ണിത്താൻ ഒടുവിൽ രാജിവച്ചു . കോൺഗ്രസ് പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ചിലർ അനുവദിക്കുന്നില്ലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ അറിയിച്ചു. കെപിസിസി വക്താവ് സ്ഥാനമാണ് ഉണ്ണിത്താൻ രാജിവച്ചത്. രാജിക്കത്ത് കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ സ്വീകരിച്ചു.

വൈകുന്നേരം കെ.മുരളീധരനെതിരെയും നേരിട്ടല്ലാതെ ഉമ്മൻചാണ്ടിയെയും എ.കെ.ആന്റണിയെയും വിമർശിച്ചു കൊണ്ട് ഉണ്ണിത്താൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് പാർട്ടിയെ നാണം കെടുത്തിയ സോളർ കേസിലടക്കം പാർട്ടിയെ പ്രതിരോധിച്ചു മർദനം വാങ്ങിയ തനിക്ക് നീതി ലഭിച്ചില്ലെന്ന് വാർത്താസമ്മേളനത്തിൽ ഉണ്ണിത്താൻ ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY