ഉമ്മൻചാണ്ടിയെ പരോക്ഷമായി തല്ലി ഉണ്ണിത്താൻ

rajmohan unnithan

കെ മുരളീധരനെ വിമർശിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഉമ്മൻചാണ്ടിയെയും എ ഗ്രൂപ്പിനെയും പരോക്ഷമായി വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. താൻ സോളാർ കേസിൽ പ്രതിയല്ല. സാക്ഷി പറയാൻപോലും കമ്മീഷന് മുന്നിൽ താൻ പോയിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.

തന്റെ 48 വർഷത്തെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. താൻ നടത്തിയ പ്രവർത്തനങ്ങളത്രയും കോൺഗ്രസിനും പ്രവർത്തകർക്കും വേണ്ടിയായിരുന്നു. അച്ഛന്റെ ചരമ വാർഷികത്തിൽ പങ്കെടുക്കാതെ മുരളീധരൻ പോയത് പാർട്ടി വിരുതരുടെ പരിപാടിയിലെന്നും ഉണ്ണിത്താൻ.

കോൺഗ്രസ് അനീതി കാട്ടി, എന്നിട്ടും മറ്റൊരു പാർട്ടിയിൽ പോയിട്ടില്ല. ഇതുവരെയും കോൺഗ്രസ് അംഗത്വം നഷ്ടപ്പെടുത്തിയിട്ടില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY