ഇന്ത്യൻ ഓവർസീസ് ബാങ്കിൽ കവർച്ച

indian overseas bank

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് 27 ലക്ഷം രൂപ കവർന്നു. ഓവർസീസ് ബാങ്കിന്റെ തിരുവല്ല, തുകലശ്ശേരി ശാഖയിൽനിന്നാണ് പണം മോഷണം പോയത്. ജനലിന്റെ കമ്പികൾ മുറിച്ചുമാറ്റി അകത്തുകടന്ന സംഘഎ രണ്ട് സേഫുകൾ അറുത്ത് മുറിച്ചാണ് കവർച്ച നടത്തിയത്.

16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പിൻവലിച്ച നോട്ടുകളുമാണ് നഷ്ടമായത്. രണ്ട് ദിവസത്തെ അവധിയ്ക്ക് ശേഷം തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെട്ടത്.

NO COMMENTS

LEAVE A REPLY