ജിയോയോട് വിശദീകരണം തേടി ട്രായ്

jio jio launches new 224 gb data offer jio launches new prepaid plans

റിലയൻസ് ജിയോയോട് വിശദീകരണം തേടി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി). ജിയോ നിലവിൽ നൽകുന്ന വെൽകം ഓഫറിന്റെ കാലാവധി നീട്ടി നൽകിയതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയിരിക്കുന്നത്.

2016 സെപ്തംബറിൽ നൽകിയ വെൽക്കം ഓഫറിന്റെ കാലാവധി 2016 ഡിസംബർ 31 വരെയായിരുന്നു. എന്നാൽ ഇത് 2017 വരെ നീട്ടി നൽകി. നിലവിലെ നിയമമനുസരിച്ച് 90 ദിവസമാണ് വെൽക്കം ഓഫറുകൾ ഉപഭോക്താക്കൾക്ക് നൽകാൻ ഒരു കമ്പനിയ്ക്ക് സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധ അഭിപ്രായം.

നേരത്തേ മറ്റ് മൊബൈൽ സേവന ദാതാക്കൾ ജിയോയ്‌ക്കെതിരെ ട്രായിയെ സമീപിച്ചിരുന്നെങ്കിലും ട്രായ് ചെവിക്കൊണ്ടിരുന്നില്ല. അതേസമയം ജിയോയ്ക്ക് ഇന്റർ കോം കണക്ഷൻ നൽകാത്തതിന് എയകർടെൽ, വോഡഫോൺ, ഐഡിയ എന്നീ കമ്പനികൾക്കെതിരെ പിഴ ചുമത്തുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY