പോലീസ് സ്‌റ്റേഷനുകളിൽ യോഗ നിർബന്ധം; പരിശീലനം ഫിറ്റ്‌നസ് നിലനിർത്താനെന്ന് വിശദീകരണം

kerala police practice yoga

സംസ്ഥാനത്തെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും ഇനി യോഗ നിർബന്ധം. ആഴ്ചയിലൊരു ദിവസം നിർബന്ധമായും ഇനി പോലീസ് ഉദ്യോഗസ്ഥർ യോഗ പരിശീലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. അതത് പോലീസ് സ്റ്റേഷനുകളിലെ എസ്‌ഐ മാർക്കാണ് യോഗയുടെ ചുമതല.

പോലീസ് സ്‌റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും യോഗയിൽ പങ്കെടുക്കണം. പങ്കെടുത്തവരുടെ പേര് വിവരങ്ങൾ എസ്‌ഐമാർ എസ്പിയ്ക്ക് കൈമാറണം. ചൊവ്വാഴ്ച മുതൽ യോഗ നിർബന്ധമാക്കുന്നത്. പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ പൊലീസുകാർക്കും കഴിഞ്ഞദിവസം കൈമാറി.

പൊലീസുകാരുടെ ഫിറ്റ്‌നസ് നിലനിർത്താനാണ് യോഗ പരിശീലനമെന്നാണ് ഔദ്യോഗിക വിശദീകരണം. പൊലീസിലെ ട്രയിനർമാരെ കൂടാതെ സ്വകാര്യസ്ഥാപനങ്ങളിലുളളവരെയും പൊലീസ് സ്റ്റേഷനുകളിൽ യോഗ ട്രയിനർമാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ബാബ രാംദേവിന്റെയും ശ്രീ ശ്രീ രവിശങ്കറിന്റെയും സ്ഥാപനങ്ങളിൽ നിന്നുളള ട്രയിനർമാരും ഇതിൽ ഉൾപ്പെടും.

Yoga in police station

NO COMMENTS

LEAVE A REPLY