എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

yuvamorcha

വൈദ്യുതി മന്ത്രി എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കലക്ടറേറ്റിലേക്ക് യുവ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ അക്രമാസക്തരായതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

അഞ്ചേരി ബേബി വധക്കേസിൽ രണ്ടാം പ്രതിയായ വൈദ്യുതി മന്ത്രി എംഎം മണി രാജിവെക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. വിഎസ് അച്യുതാനന്ദൻ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ എംഎം മണി രാജിവെക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എടുത്തത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews