എഐഎഡിഎംകെ ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ശശികല പുഷ്പയുടെ ഭര്‍ത്താവിനെ മര്‍ദ്ദിച്ചു

ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് സംഘര്‍ഷം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനായി രാജ്യസഭാ എംപി ശശികല പുഷ്പയുടെ
നാമ നിര്‍ദേശ പത്രികയുമായി ഭര്‍ത്താവ് ലിംഗേശ്വര തിലകനും, അഭിഭാഷകരും എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. നിലവില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താണ് ശശികല പുഷ്പ. ലിംഗേശ്വരയേയും അനുയായികളെയും ഓഫീസിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇല്ലെന്ന് പറഞ്ഞ് അധികൃതര്‍ നാമനിര്‍ദേശം സ്വീകരിക്കാന്‍ തയ്യാറാകാതെ ഇരിക്കവെ ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY