കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി: രണ്ട് മരണം

അ‍ജ്മീര്‍-സിയാല്‍ദ ട്രെയിന്‍ പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. കാണ്‍പൂരിലെ റൂറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. 15ബോഗികളാണ് പാളം തെറ്റിയത്. 26പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY