തങ്ങള്‍ പിരിയരുതെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചിരുന്നത് ധനുഷ്- അമല

amala and dhanush

അമല-വിജയ് വിവാഹമോചനത്തിന്റെ കാരണക്കാരനായി ഉയര്‍ന്നു കേട്ട പേരാണ് ധനുഷിന്റേത്. ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് അമല ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗോസിപ്പുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അമല രംഗത്ത് വന്നത്.

വിജയുമായുള്ള വിവാഹ മോചനം സംഭവിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ആളാണ് ധനുഷ്. എന്നിട്ടും വിവാഹമോചനത്തിന് കാരണം ധനുഷാണെന്ന കഥകള്‍ പരന്നു. ഈ കഥകള്‍ അറപ്പുളവാക്കുന്നു. കെട്ടുകഥകള്‍ക്ക് അധികം ആയുസ്സുണ്ടാകില്ല. ബന്ധം തകര്‍ന്നാല്‍ എല്ലാവരും സ്ത്രീകളെയാണ് കുറ്റപ്പെടുത്തുക. ഒന്നിന്റേയും അവസാനമല്ല വിവാഹമോചനം. കരിയറിനാണ് പ്രഥമ പരിഗണന. തനിക്ക് ഉല്ലാസമേകുന്നത് അഭിനയമാണ്. ചിറകു വിരിച്ച് സ്വതന്ത്രമായി മുന്നേറും അമല പറഞ്ഞു.

NO COMMENTS

LEAVE A REPLY