ആനന്ദം ഫെയിം റോഷൻ മാത്യൂസിന്റെ പുതു ചിത്രം എത്തുന്നു

anandam fame roshan mathews new film

ആനന്ദത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ റോഷൻ മാത്യൂസിനെ കേന്ദ്രകഥാപാത്ത്രമാക്കി ഒരുക്കുന്ന പുതുചിത്രം എത്തുന്നു.

ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. വിശ്വാസപൂർവ്വം മൻസൂർ എന്ന ഈ സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിൽ ആരംഭിക്കും.

ചിത്രത്തിൽ സമകാലിക സംഭവവികാസങ്ങളാണ് കാണിക്കുന്നത്. വൻ നഗരത്തിലെ കലാപത്തിൽ നിന്നും രക്ഷതേടിയെത്തുന്ന അമ്മയ്ക്കും മകൾക്കും മലബാറിലെ മാളിയേക്കൽ വീട് തണലായി മാറുന്നു.

മൻസൂറും ഉമ്മ ഫാത്തിബിയും മൻസൂറിന്റെ സുഹൃത്ത് സൌമ്യയും സഹോദരൻ ജയരാജും ഇവർക്ക് സമ്മാനിക്കുന്നത് പുതുലോകമാണ്. എന്നാൽ കെട്ടുകഥകളും ഊഹാപോഹങ്ങളുംകൊണ്ട് ഈ ജീവിതങ്ങളെയെല്ലാം കലുഷിതമാക്കി മാറ്റുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം..ഫെബ്രുവരി 24ന് തലശേരിയിൽ വെച്ചാണ് ഷൂട്ടിംഗ് ആരംഭിക്കുന്നത്. പ്രയാഗ മാർട്ടിൻ, ഗൌതമി, ശ്വേതമേനോൻ, രഞ്ജി പണിക്കർ വികെ ശ്രീരാമൻ, സജിത മഠത്തിൽ, ശിവജി ഗുരുവായൂർ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്നു.

വെർജിൻ പ്ലസ് മൂവീസിന് വേണ്ടി കെ.വി.മോഹനൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയത് ജയകൃഷ്ണൻ കാവിലാണ്. റഫീക് അഹമ്മദ്,പ്രഭാവർമ്മ, പ്രേംദാസ് എന്നിവരുടെ വരികൾക്ക് രമേഷ് നാരായണൻ ഈണം നൽകുന്നു. ചിത്രം മെയ് മാസത്തിൽ പുറത്തിറക്കാനാകുമെന്നാണ് അണിയപ്രവർത്തകരുടെ പ്രതീക്ഷ.

anandam fame roshan mathews new film

NO COMMENTS

LEAVE A REPLY