അഞ്ചേരി ബേബി വധം; വിഎസിന് പങ്കുള്ളതായി പറഞ്ഞിട്ടില്ലെന്ന് എം എം മണി

mm mani

മുൻ മുഖ്യമന്ത്രിയും നിലവില ഭെരണ പരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദന് അഞ്ചേരി ബേബി വധത്തിൽ പങ്കുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് എംഎം മണി.

ബേബിയുടെ കൊലപാതകത്തിൽ വിഎസിന് പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും പാർട്ടി സംസ്ഥാന സെക്രട്ടറിയാണ് ഇതിൽ അഭിപ്രായം പറയേണ്ടതെന്നും മണി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും മന്ത്രിയായപ്പോഴും താൻ അഞ്ചേരി ബേബി വധ കേസിൽ രണ്ടാം പ്രതിയാണ്. കേസ് തള്ളാനാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഹരജി തള്ളിയ സാഹചര്യത്തിൽ പ്രതിയായി തന്നെ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചേരി ബേബി വധക്കേസിൽ പ്രതിയായ എം എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് വി എസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ താൻ ബേബിയെ വധിച്ചില്ലെന്നും ആ കാലഘട്ടത്തിൽ വി എസ് ആയിരുന്നു പാർട്ടി സംസ്ഥാന സെക്രട്ടറിയെന്നും മണി തിരിച്ചടിച്ചിരുന്നു.

anjery baby murder

NO COMMENTS

LEAVE A REPLY