എം എം മണി രാജിവെക്കേണ്ടതില്ലെന്ന് സീതാറാം യെച്ചൂരി

sitharam yechury

അഞ്ചേരി ബേബി വധക്കേസിൽ രണ്ടാം പ്രതിയായ മന്ത്രി എം എം മണി രാജിവെക്കേണ്ടതില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി. മണിയുടെ കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും രാജിവെക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും യെച്ചൂരി പറഞ്ഞു.

എംഎം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ അയച്ചുവെന്ന് പറയുന്ന കത്ത് ലഭിച്ചില്ലെന്നും യെച്ചൂരി വ്യക്തമാക്കി. കത്ത് അയച്ചിട്ടുണ്ടോ എന്ന് അറിയില്ലെന്നും അേേദ്ദഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY