രാജ് മോഹന്‍ ഉണ്ണിത്താനെതിരെ ചീമുട്ടയേറ്

രാ‍ജ് മോഹന്‍ ഉണ്ണിത്താനെതിരെ കയ്യേറ്റം. ഉണ്ണിത്താന്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ഒരു സംഘം ചീമുട്ട എറിയുകയായിരുന്നു.
കൊല്ലം ഡിസിസി ഓഫീസിന് മുന്നിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടയുകയും ചെയ്തു. കാമഭ്രാന്തനെ പുറത്താക്കുക എന്ന മുദ്രാവാക്യമാണ് പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘര്‍ഷ സ്ഥലത്ത് മുഴക്കിയത്.  കോണ്‍ഗ്രസ് ജന്മവാര്‍ഷികത്തിന് പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍.

NO COMMENTS

LEAVE A REPLY