നോട്ട് അസാധുവാക്കല്‍. തുടര്‍ന്നും പഴയനോട്ട് നിക്ഷേപിക്കാന്‍ സൗകര്യം- കേന്ദ്രം പരിഗണിക്കും

ഡിസംബര്‍ 30ന് ശേഷവും പഴയനോട്ട് നിക്ഷേപിക്കാനുള്ള സൗകര്യം മന്ത്രിസഭ പരിഗണിക്കും. വ്യക്തമായ കാരണം കാണിക്കുന്നവര്‍ക്ക് നോട്ട് നിക്ഷേപിക്കാനുള്ള സൗകര്യം നല്‍കുന്ന കാര്യം മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നാണ് സൂചന. ഇന്നാണ് യോഗം ചേരുന്നത്.

അസാധു നോട്ടുകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്യും. ഇത് സംബന്ധിച്ച് നീതി ആയോഗിന്റെ യോഗത്തില്‍ സാമ്പത്തിക വിദഗ്ധരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.

റിസര്‍വ് ബാങ്കില്‍ 2017മാര്‍ച്ച് വരെ പഴയനോട്ട് നിക്ഷേപിക്കാനുള്ള സംവിധാനം ഒരുക്കുമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY