നിരോധിച്ച നോട്ടുകൾ കൈവശം വെക്കുന്നവരെ ശിക്ഷിക്കും

currency exchange
  • നോട്ട് നിരോധനം; പുതിയ ഓർഡിനൻസ്
  • നിരോധിച്ച നോട്ടുകൾ കൈവശം വെച്ചാൽ നാല് വർഷം വരെ തടവ്
  • പഴ നോട്ടുകൾ ഇടപാടുകൾക്ക് ഉപയോഗിച്ചാൽ 5000 രൂപ പിഴ

നിരോധിച്ച നോട്ടുകൾ കൈവശം വെക്കുന്നവരെ ശിക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ഓർഡിനനസ് ഇറക്കാൻ കേന്ദ്ര സർക്കാർ നീക്കം.

മാർച്ച് 31 ന് ശേഷം നിരോധിച്ച നോട്ടുകൾ കൈവശം വെക്കുന്നതുവർക്ക് നാല് വർഷം വരെ ശിക്ഷ ലഭിക്കാനുള്ള ഓർഡിനൻസാണ് തയ്യാറാക്കുന്നതെന്നാണ് സൂചന.  കേന്ദ്ര മന്ത്രിസഭ തയ്യാറാക്കിയ ഓർഡിനൻസ് രാഷ്ട്രപതിയുടെ അനുമതിയ്ക്ക് അയച്ചിരിക്കുകയാണ്.

നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള കാലാവധി ഡിസംബർ 30 ന് അവസാനിക്കാനിരിക്കെയാണ് ഇങ്ങനെയൊരു നീക്കം. പഴയോട്ടുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്തിയാൽ 5000 രൂപ പിഴ നൽകേണ്ടി വരും.

Govt mulling ordinance to penalise those holding junked notes beyond 30 December

NO COMMENTS

LEAVE A REPLY