കോൺഗ്രസിൽ പരസ്യ പ്രസ്താവനകൾക്ക് വിലക്ക്

kpcc

കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പരസ്യ പ്രസ്താവനകൾക്ക് ഹൈക്കമാന്റ് വിലക്കേർപ്പെടുത്തി. പരസ്യ പ്രസ്താവന വിലക്കിയതായും ഇനി പരസ്യ പ്രസ്താവന നടത്തുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകൾ വാസ്‌നിക് പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പാർട്ടി വേദിയിൽ പറണമെന്നും അല്ലാതെ പരസ്യ പ്രസ്താവന നടത്തുകയല്ല വേണ്ടതെന്നും വാസ്‌നിക് പറഞ്ഞു. അത് പാർട്ടിയുടെ കെട്ടുറപ്പിനെ തന്നെയാണ് ബാധിക്കുന്നത്. പരസ്യ പ്രസ്താവനകളെ പാർട്ടി ഗൗരവമായാണ് കാണുന്നതെന്നും വാസ്‌നിക് വ്യക്തമാക്കി.

കെ മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും തമ്മിൽ ഉണ്ടായ വാഗ്വാദങ്ങളും തുടർന്നുണ്ടായ സംഭവങ്ങളുമാണ് വിലക്കിന് പിന്നിൽ.

highcommand baned public speech in congress

NO COMMENTS

LEAVE A REPLY