കുത്തിവയ്പ്പ് മരുന്നുകളടക്കം 84മരുന്നുകളുടെ വില കുത്തനെ കുറച്ചു

മാരകരോഗങ്ങളുടേതടക്കം എണ്‍പത്തിനാല് മരുന്നുകളുടെ വില കുറച്ച് ദേശീയ ഔഷധവില നിയന്ത്രണ സമിതി ഉത്തരവിറക്കി. മുപ്പതോളം കുത്തിവയ്പ്പ് മരുന്നുകളും കൂട്ടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ശ്വാസകോശ അര്‍ബുദ ചികിത്സയ്ക്കുള്ള ഇറ്റോപൊസൈഡ് കുത്തിവെപ്പിന് 206.66 രൂപയായിരുന്നതിന് ഇനി മുതല്‍ 33.26 രൂപയേ ആകൂ,

കുറഞ്ഞ മരുന്നുകളുടെ ലിസ്റ്റ് (പഴയവില ബ്രാക്കറ്റില്‍)

  • ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന ഡോബ്യുട്ടാമിന്‍ 34.79(70.27)
  • അസിക്ലോവിര്‍ 250 ഗ്രാം 329.68 (494.19)
  • രക്താര്‍ബുദത്തിന്റെ മരുന്നായ സൈറ്റോസൈന്‍ അരബിനോ സൈഡ്  500 മിഗ്രാം 455.72(553.78)
  • വാന്‍കോമൈസിന്‍ 423.48 (552.60)
  • കഫക്കെട്ടിനുള്ള അമോക്‌സിലിനും ക്ലാവുലിനിക് ആസിഡും ചേര്‍ന്ന സംയുക്തം 83.53(92.34)
  • സാല്‍ബുട്ടാമോള്‍ – 14.38
  • അസിത്രോമൈസിന്‍ കുത്തിവെപ്പിന് 15രൂപ കുറയും
  • ലാമിവുഡിന്‍, നെവിറാപ്പിന്‍, സിഡോവുഡൈന്‍ എന്നിവചേര്‍ന്ന് എയ്ഡ്‌സ് മരുന്നിന്
  • ഒരെണ്ണത്തിന് നാലുരൂപ കുറഞ്ഞ് 14.47
  • ഹൃദയശസ്ത്രക്രിയയില്‍ ഉപയോഗിക്കുന്ന സ്റ്റെന്‍ഡുകള്‍ ആഴ്ചകള്‍ക്കകം വില ഏകീകരണത്തിലാകും.

NO COMMENTS

LEAVE A REPLY